കെവിൻ വധം: ശിക്ഷാവിധി ഇന്ന്
text_fieldsകോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്ക് ഇരയായ കെവിൻ വധക്കേസിൽ ശിക്ഷ ഇന്ന്. ക െവിെൻറ ഭാര്യ നീനുവിെൻറ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോ ട്ടയം ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. ജയചന്ദ്രൻ രാവിലെ 11ന് ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് ആദ്യംകേൾക്കും. തുടർന്ന് പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തും. ഇതിനുശേഷമാവും വിധിപ്രഖ്യാപനം.
ഒരു വ്യക്തിയോ സമൂഹമോ അവരുടെ ജാതിക്കും മതത്തിനും മാനക്കേടുണ്ടാക്കിയെന്നു ദുരാരോപണം നടത്തി കൊലപ്പെടുത്തുന്നത് ഹീനവും അപൂർവങ്ങളിൽ അപൂർവ ഗണത്തിലും ഉൾപ്പെടുന്നതാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. പ്രതികൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്. അജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
