കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍
text_fieldsതിരുവനന്തപുരം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. ഈ സാമ്പത്തികവര്‍ഷത്തെ അർധ വാര്‍ഷിക കണക്കുകള്‍ പ്രകാരം പൊതുമേഖല സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടിരൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ 113 കോടി രൂപ നഷ്ടമുണ്ടായടുത്താണ് ഈ െറക്കോഡ് ലാഭം.
കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍ സ്ഥാപനങ്ങള്‍ ആദ്യപാദത്തില്‍ വന്‍നേട്ടം കൊയ്തു. 136 കോടി രൂപയുടെ ലാഭം നേടിയ കെ.എം.എം.എൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞതവണ ഇതേസമയത്ത് 15 കോടി മാത്രമായിരുന്നു കെ.എം.എം.എല്ലിെൻറ ലാഭം. 18.87 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സും ചരിത്രമെഴുതി. കഴിഞ്ഞതവണ ഇതേസമയത്ത് 97 ലക്ഷം രൂപയായിരുന്നു ഇവിടെ ലാഭം.
