Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിൽ മലയാളി യുവതി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
ഹൈദരാബാദിൽ മലയാളി യുവതി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
cancel

ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ ശീതൾ പുരുഷോത്തമാ(32)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

കുക്കട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ ആറാം ഫേസ് റോഡിലുള്ള പഞ്ചവടി അപ്പാർട്ട്മെന്റിലാണ് കുടുംബത്തോടൊപ്പം ഷീതൾ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

അപ്പാർട്ട്മെന്റിന്റെ പ്രധാന കവാടത്തിന് സമീപം രണ്ട് കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദം കേട്ട് കുട്ടികളിലൊരാൾ തിരിഞ്ഞുനോക്കിയപ്പോഴാണ് യുവതി താഴെ കിടക്കുന്നത് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിന്റെ പ്രധാന കവാടത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

യുവതി കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Woman Dies In Hyderabad Fall
Next Story