Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാധ്യമ'ത്തിന് ലഭിച്ച കേരള മീഡിയ അക്കാദമി അവാർഡ് തുക സിനർജിഹോമിന് നൽകും

text_fields
bookmark_border
മാധ്യമത്തിന് ലഭിച്ച കേരള മീഡിയ അക്കാദമി അവാർഡ് തുക സിനർജിഹോമിന് നൽകും
cancel

കോഴിക്കോട്: മികച്ച എഡിറ്റോറിയലിന് കേരള മീഡിയ അക്കാദമി 'മാധ്യമ'ത്തിന് പ്രഖ്യാപിച്ച അവാർഡ് തുക ചൂലൂർ സിനർജി ഹോമിന് നൽകുമെന്ന് 'മാധ്യമം മീഡിയവൺ' ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചു. സിനർജി ഹോം ശിലാസ്ഥാപന ചടങ്ങിൽ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.വി.ആർ കാൻസർ സെന്‍ററിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാനുബന്ധ സൗകര്യങ്ങൾ, താമസ സംവിധാനം, കൗൺസലിങ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുകയാണ് ചൂലൂരിൽ എം.വി.ആർ കാൻസർ സെന്‍ററിന് സമീപം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന സിനർജി ഹോം. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി സിനർജി ഹോമിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Media Academy Award price for 'Madhyamam' will be given to Synergyhome
Next Story