Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും ഇനി ഉത്സവബത്ത: ഉത്തരവിറക്കി തദ്ദേശവകുപ്പ്

text_fields
bookmark_border
ഓഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും തീരുമാനം
km shaji
cancel

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ചരിത്രത്തിലാദ്യമായി ഓണസമ്മാനമായി ഉത്സവബത്ത അനുവദിച്ചുകൊണ്ട് സർക്കാറിന്റെ ഉത്തരവിറങ്ങി. പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുൻസിപ്പൽ-കോർപ്പറേഷൻ കൗൺസിലർമാർ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് 2000 രൂപ വീതമാണ് ഉത്സവബത്തയായി ലഭിക്കുക. സംസ്ഥാനത്ത് തദ്ദേശ സ്ഥാപന അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കുന്നത് ഇതാദ്യമായാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. കൂടാതെ ജനപ്രതിനിധികൾക്കുള്ള ഓഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Local Body Members Get First Ever Festive Allowance and Advance Honorarium
Next Story