അമിതവേഗം; ഗവർണർ പിഴയൊടുക്കി
text_fieldsതിരുവനന്തപുരം: ഔദ്യോഗിക വാഹനം അമിതവേഗത്തില്‍ ഓടിച്ചതിന് പിഴ അടച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിെൻറ ഡ്രൈവര്‍ വാഹനം അമിതവേഗത്തില്‍ ഓടിച്ചത്. സംഭവസമയത്ത് ഗവര്‍ണര്‍ വാഹനത്തിൽ ഉണ്ടായിരുന്നില്ല. കവടിയാർ റോഡിലെ പെട്രോൾ പമ്പിൽനിന്ന് ഡീസലടിക്കുന്നതിന് വേണ്ടിയാണ് ഗവര്‍ണറുടെ വാഹനം 55 കിലോമീറ്ററിന് മുകളിൽ വേഗത്തില്‍ പാഞ്ഞത്.
വാഹനത്തിെൻറ ദൃശ്യങ്ങള്‍ കാമറയിൽ പതിഞ്ഞു. ഗവർണർ കാറിൽ ഇല്ലാത്തതിനാൽ ഔദ്യോഗിക ചിഹ്നം ഡ്രൈവർ മറച്ചിരുന്നു. ഇതോടെ കാർ ഗവർണറുടേതാണെന്ന് തിരിച്ചറിയാത്ത മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ 400 രൂപ പിഴ ചുമത്തി. എന്നാൽ, നോട്ടീസ് ലഭിച്ച ഗവർണർ തെൻറ സെക്രട്ടറിയോട് പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
