Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷരലോകത്തേക്ക് കുരുന്നുകൾ; വിദ്യാരംഭച്ചടങ്ങിന് നേതൃത്വം നൽകി മുഖ്യമന്ത്രിയടക്കം പ്രമുഖർ

text_fields
bookmark_border
അക്ഷരലോകത്തേക്ക് കുരുന്നുകൾ; വിദ്യാരംഭച്ചടങ്ങിന് നേതൃത്വം നൽകി മുഖ്യമന്ത്രിയടക്കം പ്രമുഖർ
cancel

തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ വിദ്യയുടെ ലോകത്തേക്ക് ചുവടുവെക്കുന്ന വിജയദശമി ദിനത്തിൽ കേരളത്തിലുടനീളം വിദ്യാരംഭച്ചടങ്ങുകൾ തുടങ്ങി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ കുട്ടികളെ എഴുത്തിനിരുത്തി.

മലപ്പുറം തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പറവൂരിലെ ഓഫീസിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന തിരൂർ തുഞ്ചൻപറമ്പിൽ പുലർച്ചെയോടെ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്മാരും സാഹിത്യകാരന്മാരും കുട്ടികളെ എഴുത്തിനിരുത്തി.

തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ സരസ്വതി മണ്ഡപം, കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ തുടങ്ങിയ ഇടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആലങ്കോട് രാധാകൃഷ്ണൻ, പി കെ ഗോപി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെയും സാഹിത്യകാരന്മാരും കുട്ടികളെ എഴുത്തിനിരുത്തി. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ സരസ്വതി ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്കായി പ്രത്യേക പന്തലുകളും തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസ് സുരക്ഷയും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Celebrates Vijayadashami
Next Story