Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപക്വമായ പരാമർശം നടത്തിയിട്ടില്ല; കത്തയച്ചത് സദുദ്ദേശത്തോടെയെന്ന് കെ.സി. ജോസഫ്
text_fieldsbookmark_border
കോട്ടയം: കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ താൻ അപക്വമായ പരാമർശം നടത്തിയിട്ടില്ലെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അങ്ങനെ ആരോപിക്കുമെന്ന് കരുതുന്നില്ല. ക്രൈസ്തവ സമൂഹത്തെ കൈയിലെടുക്കാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്നും ആവശ്യപ്പെട്ട് താൻ കത്തയച്ചത് സദുദ്ദേശത്തോടെയാണെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
എന്തായാലും രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ തീരുമാനമായി. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം രാഷ്ട്രീയ സമൂഹത്തിൽ വിടവുകളുണ്ടാക്കിയിട്ടുണ്ടെന്നും ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ.പി.സി.സിക്ക് ജോസഫ് അയച്ച കത്തിലെ പരാമർശങ്ങൾ അപക്വമെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഇതിനോടു പ്രതികരിക്കുകയായിരുന്നു കെ.സി. ജോസഫ്.
Next Story

