കുടകിൽ കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ, 32 കിലോ പിടികൂടി
text_fieldsമംഗളൂരു: കുടകിൽ കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
മടിക്കേരി താലൂക്കിൽ ചണ്ണങ്കി ഗ്രാമത്തിലെ ഗുഡല്ലൂരുവിൽ വീടിനുപിറകിൽ കൃഷി നടത്തിയ കെ.ആർ. കിരണിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുകൃഷി കണ്ടെത്തിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കിരണിന്റെ വീട്ടിൽനിന്ന് 31.90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൃഷിക്കുപിന്നിൽ മയക്കുമരുന്ന് ലോബി ബന്ധം അന്വേഷിക്കുന്നു.
മടിക്കേരി ഡിവൈ.എസ്.പി എം. ജഗദീശ്, മടിക്കേരി ടൗൺ സർക്കിൾ ഇൻസ്പെക്ടർ അനൂപ് മഡപ്പ, സിദ്ധാപുര സബ് ഇൻസ്പെക്ടർ രാഘവേന്ദ്ര എന്നിവർ നേതൃത്വം നൽകി.

