കാലവർഷം: കാസർകോട് ജില്ല ചുവപ്പ് ജാഗ്രതയിൽ; ഹൗസ്ബോട്ട് സർവിസ് നിരോധിച്ചു
text_fieldsകാസർകോട്: രണ്ടുദിവസമായി ഓറഞ്ച് ജാഗ്രതയിലായിരുന്ന കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച റെഡ് ജാഗ്രത പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗം ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതി തീവ്ര മുന്നറിയിപ്പുള്ളതിനാൽ ജില്ലയിലെ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവിസ് നിരോധിച്ചു. അതി തീവ്ര മുന്നറിയിപ്പുള്ളതിനാലാണ് അടുത്ത 24 മണിക്കൂർ ജില്ലയിലെ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവിസ് നിർത്തിവെക്കാൻ ജില്ല കലക്ടർ നിർദ്ദേശം നൽകിയത്. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടേയും യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

