Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാങ്ങാട് പുതിയപുര വയനാട്ടുകുലവൻ: ആവേശമായി കൊയ്ത്തുത്സവം

text_fields
bookmark_border
മാങ്ങാട് പുതിയപുര വയനാട്ടുകുലവൻ: ആവേശമായി കൊയ്ത്തുത്സവം
cancel
camera_alt

മാങ്ങാട് പുതിയപുര തറവാട് തെയ്യംകെട്ട് കൊയ്ത്തുത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

മാങ്ങാട്: പാലക്കുന്ന് കഴകം പരിധിയിലെ മാങ്ങാട്-ബാര പ്രാദേശിക സമിതിയിൽ പെടുന്ന മാങ്ങാട് പുതിയപുര തറവാട്ടിൽ ഏപ്രിലിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ കൂവം അളക്കൽ ചടങ്ങിനാവശ്യമായ നെല്ല് സംഭരിക്കാൻ മാങ്ങാട് വയലിൽ നടത്തിയ കൊയ്ത്തുത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാം വാതുക്കൽ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരൻ, വാർഡംഗം എം. ജാനകി, ഉദുമ കൃഷി ഓഫിസർ പി.വി. വിനീത്, അച്യുതൻ ആടിയത്ത്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വൈസ് പ്രസിഡന്റ്‌ കൃഷ്ണൻ ചട്ടഞ്ചാൽ, സ്ഥലം കോയ്മ ശ്രീധരൻ മണ്യം, ക്ഷേത്രം മുൻ പ്രസിഡന്റ് സി.എച്ച്. നാരായണൻ, തിലകരാജൻ മാങ്ങാട്, പി.പി. മോഹനൻ മാങ്ങാട്, ബി. ബാലകൃഷ്ണൻ തെക്കേവീട്, ചന്ദ്രഗോപാൽ മധുർ എന്നിവർ സംസാരിച്ചു.

മുൻ പ്രവാസി അബ്ദുൽ ഹമീദ് മാങ്ങാടാണ് ഒരേക്കറോളം വരുന്ന പാടം തെയ്യംകെട്ടിന്റെ നെൽകൃഷിക്കായി അനുവദിച്ചത്. ഒപ്പം കൃഷിക്കായി വെള്ളവും വൈദ്യുതിയും നൽകി സഹായിച്ച അദ്ദേഹത്തെ യോഗം അഭിനന്ദിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും തനത് കൃഷി രീതികളുടെയും സംരക്ഷകനായ പദ്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് കൊയ്ത്തുത്സവത്തം തുടങ്ങിയത്. തറവാട്ടിൽ തെയ്യംകെട്ട് ആഘോഷ കമ്മിറ്റി രൂപവത്കരണയോഗവും ദേവപ്രശ്ന ചിന്തയും നവംബർ 29ന് ചേരുമെന്ന് തറവാട് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mangad Harvest Festival Celebrated
Next Story