ഉയരം കീഴടക്കി മുഹമ്മദ് റാഫി
text_fieldsമുഹമ്മദ് റാഫി ഉംലിങ് ലായിൽ എത്തിയപ്പോൾ
കാസർകോട്: പൊവ്വൽ സ്വദേശി 21കാരൻ സുഹൃത്തുകൾക്കൊപ്പം 19,024 അടി ഉയരത്തിലുള്ള ഉംലിങ് ലാ മേഖലയിലെത്തി പുതിയ നേട്ടം കൈവരിച്ചു. പൂവാലിലെ അബ്ദുറഹ്മാൻ-ത്വാഹിറ ദമ്പതികളുടെ മകനായ മുഹമ്മദ് റാഫിയാണ് ഈ നേട്ടം കൈവരിച്ചത്.
മിഹാദ് ശിവപുരം, മുബഷീർ ശിവപുരം, അഫ്സൽ മണക്കായി എന്നിവർ ബുള്ളറ്റ് ബൈക്കും 1987 ചേതക് സ്കൂട്ടറും എടുത്ത് ഉംലിങ് ലായിലെത്തി.
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിനെക്കാൾ (17,498 മീറ്റർ) ഉയരമുള്ള, നിലവിലെ ഓക്സിജന്റെ അളവ് 43 ശതമാനവും താപനില മൈനസ് രണ്ടു ഡിഗ്രിയിൽ താഴെയുമുള്ള ഇവിടെ ബൈക്കിലെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡാണ് ഇന്ത്യയിലുള്ളത്.
നിലവിൽ, ചൈനയുടെ അതിർത്തിയിലുള്ള ഇന്ത്യയിലെ ലഡാക്കിലെ ഉംലിങ് ലാ മേഖലയിലാണ് ഏറ്റവും ഉയർന്ന ഗതാഗതമുള്ളത്. ഇതിന്റെ ഉയരം ഏകദേശം 19,024 അടിയാണ്.
ചിഷുംലെയെ ഡെംചോക്കിനെ ബന്ധിപ്പിക്കുന്ന 52 കിലോമീറ്റർ റോഡാണിത്. ഇത് യഥാർഥ നിയന്ത്രണ രേഖയിലാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന പോയന്റാണിത്.

