Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസര്‍കോട് ഉപജില്ലക്ക് ഓവറോള്‍ കിരീടം

text_fields
bookmark_border
66 പോയിന്‍റുമായി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ഒന്നാമതെത്തി
കാസര്‍കോട് ഉപജില്ലക്ക് ഓവറോള്‍  കിരീടം
cancel
camera_alt

68-ാമ​ത് റ​വ​ന്യു ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേടിയ കാ​സ​ര്‍കോ​ട്​ ഉ​പ​ജി​ല്ല​​ ടീം

നീലേശ്വരം: 68-ാമത് റവന്യു ജില്ല സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് ഉപജില്ലക്ക് ഓവറോള്‍ കിരീടം. 15 സ്വര്‍ണവും 21 വെള്ളിയും 22 വെങ്കലവും സഹിതം 179 പോയന്റാണ് കാസര്‍കോടിന്. 19 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവും സഹിതം 158.5 പോയന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല രണ്ടും 16 സ്വര്‍ണവും 12 വെള്ളിയും എട്ടു വെങ്കലവുമായി 124 പോയന്റോടെ ചെറുവത്തൂര്‍ മൂന്നാംസ്ഥാനവും നേടി.

12 വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും സഹിതം 116.5 പോയന്റുമായി കുമ്പള നാലും 10 വീതം സ്വര്‍ണവും വെങ്കലവും 14 വെള്ളിയുമായി 111 പോയന്റുമായി ചിറ്റാരിക്കാല്‍ അഞ്ചും ഒമ്പതു സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവും സഹിതം 106 പോയന്റുമായി മഞ്ചേശ്വരം ആറും 12 സ്വര്‍ണവും എട്ടു വെള്ളിയും 13 വെങ്കലവും സഹിതം ബേക്കല്‍ 97 പോയിന്റുമായി ബേക്കല്‍ ഏഴാം സ്ഥാനത്തുമുണ്ട്. സ്‌കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിനാണ് ഓവറോള്‍ കിരീടം. 10 സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും സഹിതം 66 പോയന്റാണ് ദുര്‍ഗയുടെ സമ്പാദ്യം.

ഏഴുസ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും 51 പോയിന്റുമായി കുമ്പള ജി.എച്ച്.എസ്.എസ് രണ്ടും ഏഴു സ്വര്‍ണവും രണ്ടു വെങ്കലവുമായി 37 പോയിന്റോടെ കുട്ടമത്ത് ജി.എച്ച്.എസ്.എസ് മൂന്നും സ്ഥാനത്തുണ്ട്. നാലു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സഹിതം 36 പോയിന്റോടെ പാലാവയല്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് നാലും മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം 22 പോയിന്റോടെ രാജപുരം ഹോളിഫാമിലി എച്ച്.എസ്.എസ് അഞ്ചും സ്ഥാനവും നേടി.

ചായ്യോത്ത് ജി.എച്ച്.എ.എസ്.എസിന്‍റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ കായികമേളയുടെ സമാപനസമ്മേളനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, സ്ഥിരംസമിതി അധ്യക്ഷരായ ഒക്ലാവ് കൃഷ്ണന്‍, എം. മനു, സുകുമാരി ശ്രീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, ജില്ലാ പഞ്ചായത്തംഗം റീന തോമസ് എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasaragod subdistrict wins overall title
Next Story