വൻ ലഹരിവേട്ട; 33.05 കിലോഗ്രാം കഞ്ചാവ് പിടികൂടി
text_fieldsകഞ്ചാവുമായി പ്രതിയെ പിടികൂടിയപ്പോൾ
കാസർകോട്: മഞ്ചേശ്വരത്ത് വൻ കഞ്ചാവുവേട്ട. 33.05 കിലോഗ്രാം കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഉപ്പളയിലെ സോങ്കാൽ സ്വദേശി എ. അശോകയാണ് (45) പിടിയിലായത്. ജില്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണിയാണ് പിടിയിലായ പ്രതി.
ഇയാൾ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ കെ.ആർ. ഉമേഷ്, പ്രബേഷനറി എസ്.ഐ അജയ് എസ്. മേനോൻ, എ.എസ്.ഐ അതുൽ റാം, രാജേഷ്, വനിത സി.പി.ഒ ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ സി.പി.ഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവർ സി.പി.ഒ പ്രശോഭ് എന്നിവർ ചേർന്നാണ് കഞ്ചാവ് ഉൾപ്പെടെ പ്രതിയെ പിടികൂടിയത്.

