ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കണം- വനിത ലീഗ്
text_fieldsവനിത ലീഗ് ജില്ല കമ്മിറ്റി യോഗം ലീഗ് ജില്ല സെക്രട്ടറി
കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ലഹരിക്കെതിരെ അമ്മമാർ ജാഗ്രത പാലിക്കണമെന്ന് വനിത ലീഗ് ജില്ല കമ്മിറ്റി യോഗം ആഹ്വാനംചെയ്തു. ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. നസീമ അധ്യക്ഷത വഹിച്ചു. ബി. ഫാത്തിമ ഇബ്രാഹിം, ശാഹിന സലീം, സി.എം. ശാസിയ, നസീമ കൊടിയമ്മ, ടി.കെ. സുമയ്യ, മണ്ഡലം ഭാരവാഹികളായ ഫാത്തിമ അബ്ദുല്ല കുഞ്ഞി, ഷക്കീല മജീദ്, ആയിഷ സഹദുല്ല, ഖദീജ ഹമീദ്, ശാഹിദ അഷ്റഫ്, ഖൈറുന്നിസ കമാൽ, ഫരീദ തൃക്കരിപ്പൂർ, അനീസ മൻസൂർ മല്ലത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു.

