Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് നവകേരള സദസ് നടക്കുന്ന നവംബർ 19ന് പ്രവൃത്തി ദിനം; ഉത്തരവിറക്കി കലക്ടർ

text_fields
bookmark_border
Kasaragod District Collector
cancel

കാസർകോട്: കാസർകോട് നവകേരള സദസ് നടക്കുന്നതിനാൽ നവംബർ 19 ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ്. കാസർകോട് ജില്ല കലക്ടർ ആണ് ഉത്തരവ് പുറത്തിറക്കിയത്. രണ്ട് ദിവസങ്ങളിൽ നടക്കുന്ന നവകേരള സദസിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു.

നവകേരള സദസിന്‍റെ ഉദ്ഘാടനം 18-ാം തീയതിയാണ്. നവംബർ 19 ഞായറാഴ്ച നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. അതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

മുഴുവൻ ജീവനക്കാരും അതാത് മണ്ഡലങ്ങളിലെ നവകേരള സദസിൽ പങ്കെടുക്കണം. സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്ന് കലക്ടർ വിശദീകരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasaragod Navakerala Sadas will be held on November 19 working day; The Collector issued an order
Next Story