Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി ഫ്ലക്സിൽ മോദിക്കും പത്മജക്കുമൊപ്പം കരുണാകരനും; യൂത്ത് കോൺഗ്രസ് ബോർഡ് നശിപ്പിച്ചു

text_fields
bookmark_border
ബി.ജെ.പി ഫ്ലക്സിൽ മോദിക്കും പത്മജക്കുമൊപ്പം കരുണാകരനും; യൂത്ത് കോൺഗ്രസ് ബോർഡ് നശിപ്പിച്ചു
cancel

മലപ്പുറം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ കെ. കരുണാകരനും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജക്കും ഒപ്പമാണ് കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്‍റെ ചിത്രവും ചേർത്തത്.

മലപ്പുറം നിലമ്പൂരിലാണ് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചത്. ലീഡര്‍ കെ. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിന് ബി.ജെ.പിയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് ബോർഡ് സ്ഥാപിച്ചത്. വിഷയം ചർച്ചയായതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി ബോര്‍ഡ് നശിപ്പിച്ചു.

ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്നും കോണ്‍ഗ്രസിലെ അവഗണനയാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും അവർ പറഞ്ഞിരുന്നു. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karunakaran with Modi and Padmaja in BJP flux
Next Story