Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ശശിയുടെ അഹങ്കാരം നിറഞ്ഞ നിലപാടിനോട് സി.പി.എം സഹയാത്രികർക്ക് യോജിക്കാൻ കഴിയില്ലെന്ന് കാരാട്ട് റസാഖ്

text_fields
bookmark_border
പി. ശശിയുടെ അഹങ്കാരം നിറഞ്ഞ നിലപാടിനോട് സി.പി.എം സഹയാത്രികർക്ക് യോജിക്കാൻ കഴിയില്ലെന്ന് കാരാട്ട് റസാഖ്
cancel
camera_alt

 കാരാട്ട് റസാഖ്, പി.ശശി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ രൂക്ഷമായി വിമർശിച്ച് കൊടുവള്ളി മുൻ എം.എൽ.എയും സി.പി.എം സഹയാത്രികനുമായ കാരാട്ട് റസാഖ്.

പി.ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞുതമായ നിലപാട് സി.പി.എം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ലയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകൾക്കിടെയാണ് പി.ശശിക്കെതിരെ ആരോപണം രൂക്ഷമായത്.

പൊലീസ് എ.ഡി.ജി.പി അജിത്ത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ആരോപിച്ച അൻവർ, എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി വിശ്വസിച്ച് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് പി.ശശി ഗുരുതര വീഴ്ച വരുത്തിയെന്നും അൻവർ പറഞ്ഞു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് തൃ​ശൂ​രി​നി​പ്പു​റം ത​ല​സ്ഥാ​ന​ത്തേ​ക്ക് അ​ടു​പ്പി​ക്കാ​തെ സി.​പി.​എം മാ​റ്റി​നി​ർ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജി​ത്ത്കു​മാ​ർ, പി. ​ശ​ശി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ വ​ന്ന​തോ​ടെ​യാ​ണ് സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karat Razak says CPM comrades cannot agree with Sasi's arrogant attitude
Next Story