Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പനും ജോർജിനും ഹിന്ദു പാർലമെൻറി​െൻറ പിന്തുണ

text_fields
bookmark_border
Kappan and George have the support of the Hindu Parliament
cancel
camera_alt

മാണി സി കാപ്പൻ, പി.സി ജോർജ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെയും പി.സി. ജോർജിനെയും പിന്തുണക്കാൻ ഹിന്ദു പാർലമെൻറ് തീരുമാനിച്ചതായി ജനറൽ സെക്രട്ടറി സി.പി. സുഗതൻ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ജനസഭയുടെ സെമിനാറിലാണ് ഹിന്ദു പാർലമെൻറ് നിലപാട് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹിന്ദു പാർലമെൻറ് ചെയർമാൻ കെ.കെ. ഹരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണി സി. കാപ്പൻ, പി.സി. ജോർജ് എന്നിവർ സംസാരിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kappan and George have the support of the Hindu Parliament
Next Story