സംഘ്പരിവാറാണ് കേരളത്തിൽ കൊലപാതകം പ്രചരിപ്പിക്കുന്നത് –കനയ്യ കുമാർ
text_fieldsകണ്ണൂർ: യു.പിയിൽ ഒാക്സിജൻ ലഭിക്കാതെയും മറ്റും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുേമ്പാൾ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് കനയ്യകുമാർ. മദ്റസയിൽ വന്ദേമാതരം വേണെമന്നതാണ് ദേശീയ മുഖ്യധാര മാധ്യമങ്ങൾക്ക് ഇേപ്പാഴും ചർച്ചാ വിഷയമെന്നും എ.െഎ.എസ്.എഫ് 43ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ കനയ്യ കുമാർ പറഞ്ഞു.
ഇടതു വിദ്യാർഥി സംഘടനകൾ ദുർബലരായാൽ മതേതര ഇന്ത്യ നിലനിൽക്കില്ല. കേരളത്തിൽ ഇടതുഭരണത്തിനൊപ്പമാണെങ്കിലും വിദ്യാർഥി വിരുദ്ധ നിലപാടുണ്ടായാൽ സമരത്തിനിറങ്ങണം. അല്ലെങ്കിൽ എ.െഎ.എസ്.എഫും എ.ബി.വി.പിയും തമ്മിൽ വ്യത്യാസമുണ്ടാവില്ല.
കേരളത്തിൽ വരാൻ സമയമുള്ള അരുൺ ജെയ്റ്റ്ലിക്ക് യു.പിയിലോ അഖ്ലാഖിെൻറ വീട്ടിലോ പോവാൻ സമയം ലഭിക്കുന്നില്ലെന്നും കനയ്യ കുറ്റപ്പെടുത്തി.
