Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നാട്ടികയിലെ സി.പി.ഐ സ്ഥാനാർഥി മരിച്ചതായി വാർത്തനൽകി ജന്മഭൂമി
text_fieldsbookmark_border
കോഴിക്കോട്: നാട്ടിക മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി മരിച്ചതായി വ്യാജ വാർത്ത നൽകി ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. സി.പി.ഐയുടെ സി.സി. മുകുന്ദൻ മരിച്ചതായാണ് ചരമക്കോളത്തിൽ വാർത്ത നൽകിയത്. മുകുന്ദന്റെ ചിത്രം സഹിതമാണ് വാർത്ത.
ജന്മഭൂമിയുടെ തൃശൂർ എഡിഷനിലാണ് വാർത്ത. വാർത്തെക്കതിരെ പ്രതിഷേധം വ്യാപകമായതോടെ പത്രത്തിന്റെ ഇ പതിപ്പ് പിൻവലിച്ചു. സി.സി. മുകുന്ദന്റെ വ്യക്തിഗത വിവരങ്ങളടക്കം നൽകിയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വ്യാജവാർത്ത നൽകിയ ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു. സംഭവത്തിൽ പത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്. എം.എൽ.എ ഗീത ഗോപിയെ മാറ്റിയാണ് നാട്ടികയിൽ സി.സി. മുകുന്ദന് സി.പി.ഐ സീറ്റ് നൽകിയത്.
Next Story
