ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസ്: കുറ്റപത്രം സമർപ്പിച്ചു
text_fieldsനമ്പിനാരായണൻ
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. അഞ്ചുപേർക്കെതിരെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ ഡൽഹി യൂനിറ്റ് കുറ്റപത്രം സമർപ്പിച്ചത്.
ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസിൽ ഉള്‍പ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
കേരള പൊലീസിലെയും ഐ.ബിയിലെയും മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 25 പേർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആരൊക്കെയാണ് ഇപ്പോള്‍ നൽകിയ കുറ്റപത്രത്തിൽ ഉള്‍പ്പെട്ടതെന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളിൽ കുറ്റപത്രം കോടതി പരിഗണിക്കും.

