ബിനീഷ് മുൻ മന്ത്രിപുത്രനൊപ്പം നടത്തിയ ഇടപാടുകളിലും അന്വേഷണം
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരി മുൻ മന്ത്രിപുത്രനുമായി ചേർന്ന് നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം വ്യാപിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഇ.ഡി തലസ്ഥാനത്ത് റെയ്ഡ് നടത്തിയ സ്ഥാപനത്തിൽ ബിനീഷും മുൻ മന്ത്രിപുത്രനും നിക്ഷേപം നടത്തിയിരുന്നെന്നും പിന്നീട് പിന്മാറിയെന്നും കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയുമായി ചേർന്ന് ഇരുവരും സംസ്ഥാനത്തിന് പുറത്ത് ഹോട്ടൽ നടത്തുന്നെന്ന വിവരവും ലഭിച്ചു. ഇതിൽ ബിനീഷിന് നേരിട്ട് പങ്കാളിത്തമുണ്ടോ, ബിനാമി ഇടപാടാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ബിനീഷിന് ബിനാമി ഇടപാടുണ്ടെന്ന് തന്നെയാണ് ഇ.ഡി വ്യക്തമാക്കുന്നത്.
കേരളത്തിൽ ബിനീഷുമായി ബിനാമി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.
അത്തരത്തിൽ രണ്ടുപേർ കൂടി ഉണ്ടെന്നും അവരെക്കുറിച്ച് കൂടി അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് ഇ.ഡി. ഡ്രൈവർ അനിക്കുട്ടൻ, ബിസിനസ് പങ്കാളി കൂടിയായ എസ്. അരുൺ എന്നിവരാണവർ. അരുണിെൻറ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.

