എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തൽ; കോൺഗ്രസ് റോഡ് ഉപരോധിച്ചു
text_fieldsകോൺഗ്രസ് പ്രതിഷേധ ധർണ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മൈനാഗപ്പള്ളി: സപ്ലൈകോ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടകനായ സി.ആർ. മഹേഷ് എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മൈനാഗപ്പള്ളി സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിലായിരുന്നു സമരം. സപ്ലൈകോയുടെ മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷതവഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, വിദ്യാരംഭം ജയകുമാർ, എസ്. രഘുകുമാർ, ബി. സേതുലക്ഷ്മി, ഷാജി ചിറയ്ക്കുമേൽ, സിജു കോശി വൈദ്യൻ, ജോൺസൺ വൈദ്യൻ, പി.ആർ. അനൂപ്, കുറ്റിയിൽ രതീഷ്, ഉണ്ണി ഇലവിനാൽ, വി. രാജീവ്, തടത്തിൽ സലീം, സുരേഷ്ചാമവിള, ശാമുവൽ തരകൻ, മഠത്തിൽ സുബേർ, ഷാജി തോമസ്, അനിൽ ചന്ദ്രൻ, ശാന്തകുമാരി, രാജി രാമചന്ദ്രൻ, ഷാജി സാമുവൽ, ലാലി ബാബു, അജി ശ്രീക്കുട്ടൻ, ശെഹുബാനത്ത്, ഹരിമോഹൻ, ജോൺ മത്തായി, നൂർജഹാൻ, അബ്ബാസ്, സരിത് തുടങ്ങിയവർ സംസാരിച്ചു.

