Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്മകുമാറിന്റെ മൊഴികളിൽ വൈരുധ്യം; ചോദ്യം ചെയ്യൽ ഇന്നും തുടരും, അറസ്റ്റിന് സാധ്യത

text_fields
bookmark_border
padmakumar kollam child kidnap case accused
cancel

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി പത്മകുമാറി​നെ ഇന്നും ചോദ്യം ചെയ്യും. അറസ്റ്റ് ഇന്നു​ണ്ടായേക്കുമാണ് റിപ്പോർട്ട്. ഇയാളുടെ ഭാര്യയെയും മകളെയും കേസിൽ പ്രതിചേർക്കാനും സാധ്യതയുണ്ട്. ഭാര്യക്കും മകൾക്കും സംഭവത്തിൽ പങ്കില്ലെന്നാണ് പത്മകുമാർ ആവർത്തിക്കുന്നത്. കേസിൽ കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് കരുതുന്നത്.

ഇയാളുടെ ചോദ്യം ചെയ്യൽ പുലർച്ചെ മൂന്നുമണി വരെ നീണ്ടിരുന്നു. മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നതിനാലാണ് വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ ദീർഘിച്ചത്. എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവർ അടൂർ കെ.എ.പി ക്യാമ്പിലുണ്ട്. രാവിലെ തിരിച്ചെത്താൻ റൂറൽ എസ്.പി അടക്കമുള്ളവർക്ക് എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. പത്മകുമാറിന് രണ്ടുകോടിയിലേറെ രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് കാറുകളും ഫാം ഹൗസുമൊക്കെ ഇയാൾക്ക് സ്വന്തമായുണ്ട്. വീട്ടിൽ ഒരുപാട് നായ്ക്കളെ വളർത്തിയിരുന്നു. പിടിയിലാകുമെന്ന് കണ്ടതോടെ നായ്ക്കളെ മുഴുവൻ ഫാം ഹൗസിലാക്കിയ ശേഷമായിരുന്നു കുടുംബ സമേതം തെങ്കാശിയിലേക്ക് പോയത്.

സോഫ്റ്റ്​വെയർ എൻജിനീയറായിരുന്ന പത്മകുമാർ പിന്നീട് സ്വന്തം ബിസിനസിലേക്ക് തിരിയുകയായിരുന്നു. ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ കെ.ആർ. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടിയത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.

തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Interrogation of Padmakumar will continue today
Next Story