Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ അപമാനിക്കൽ: മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും
text_fieldsbookmark_border
നെടുമ്പാശ്ശേരി: എയർ ഇന്ത്യ വിമാനത്തിൽ ചലച്ചിത്ര നടിയെ അപമാനിച്ച സംഭവത്തിൽ പ്രതി ഒളിവിൽ തുടരുന്നു. ഇയാളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യഹരജി ശനിയാഴ്ച ജില്ല സെഷൻസ് കോടതി പരിഗണിക്കും. എയർ ഇന്ത്യ ജീവനക്കാർ ഇടപെട്ട് പ്രശ്നം വിമാനത്തിൽ വെച്ച് രമ്യമായി പരിഹരിച്ചതാണെന്ന ഇയാളുടെ അവകാശവാദത്തിൽ എയർ ഇന്ത്യയും മറുപടി നൽകും. മുൻകൂർ ജാമ്യഹരജി തള്ളിയാൽ ഇയാൾ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്കൗട്ടും പുറപ്പെടുവിക്കും. കഴിഞ്ഞ ദിവസമാണ് വിമാനയാത്രക്കിടെ അടുത്ത സീറ്റിലുണ്ടായിരുന്നയാൾ അപമാനിച്ചതായി നടി പരാതി നൽകിയത്.
Next Story

