മന്ത്രി റിയാസിനെതിരായ അധിക്ഷേപം; ലീഗ് നേതാവിനെതിരെ േകസ്
text_fieldsപൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായി അധിക്ഷേപങ്ങൾ ചൊരിഞ്ഞ മുസ്ലിം ലീഗ് നേതാവിനെതിരെ പൊലീസ് കേസ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരപ്പനങ്ങാടി സ്വദേശി മുജീബ് നൽകിയ പരാതി
യിലാണ് നടപടി. റിയാസിനെയും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെയും ചേർത്തായിരുന്നു അബ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പ്രസ്താവന. ഇരുവരുടെയും വിവാഹം സാധുവാകിെല്ലന്നും വ്യഭിചാരമാണെന്നും ആയിരുന്നു പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം കോഴിേക്കാട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു വിവാദ പ്രസംഗം. ഇതിനെതിരെ സി.പി.എം രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയതിനെ തുടർന്ന് അബ്ദുറഹ്മാൻ കല്ലായി പ്രസ്താന പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.

