Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവ. ചിൽഡ്രൻസ് ഹോമിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ഗവ. ചിൽഡ്രൻസ് ഹോമിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ
cancel

നേമം: പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒബ്സർവേഷനിൽ പാർപ്പിച്ചിരുന്ന കള്ളിക്കാട് തുരുത്തുംമൂല വീട്ടിൽ യേശുദാസിന്റെ മകൻ അമൽ (17) ആണ് മരിച്ചത്.

അമലിനെ 2022 ഡിസംബർ മുതൽ ചിൽഡ്രൻസ് ഒബ്സർവേഷനിൽ പാർപ്പിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.45ന് ഇവിടത്തെ ജീവനക്കാർ മുറി തുറന്ന സമയമാണ് ജനൽ കമ്പിയിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.

മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inmate dies at Government Childrens Home poojappura
Next Story