60 രൂപയുടെ യാത്രക്ക് 100 രൂപ ഈടാക്കി; ഒരു മര്യാദയൊക്കെ വേണ്ടേ?
text_fieldsകാക്കനാട്: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് രാത്രി ഓട്ടം വിളിച്ച യാത്രക്കാരനോട് 60 രൂപയുടെ യാത്രക്ക് 100 രൂപ ഈടാക്കിയ സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻസും ഓട്ടോയുടെ ഫിറ്റ്നസും സസ്പെൻഡ് ചെയ്തു. 2500 രൂപ പിഴയും ചുമത്തി.
യാത്രക്കാരന്റെ പരാതിയെ തുടർന്ന് ആർ.ടി.ഒ ടി.എം. ജേഴ്സന്റെ നിർദേശത്തെ തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്. സനീഷ് നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. ഓട്ടോ ഡ്രൈവർ പുല്ലേപ്പടി സ്വദേശി ഷാഫി ആർ.ടി ഓഫിസിൽ ഹാജരായി. ഓട്ടോയുടെ മീറ്റർ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. നിരക്ക് കൂടുതലാണെന്ന് പറഞ്ഞ യാത്രക്കാരനോട് ഓട്ടോ ഡ്രൈവർ തട്ടിക്കയറുകയും ചെയ്തു.

