Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത മണ്ണ് ഖനനം: മണ്ണ് മാന്തിയന്ത്രവും ലോറിയും പിടികൂടി

text_fields
bookmark_border
അനധികൃത മണ്ണ് ഖനനം: മണ്ണ് മാന്തിയന്ത്രവും ലോറിയും പിടികൂടി
cancel
അഞ്ചൽ:അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മന്ത്രി യന്ത്രവും ഏരൂർ പൊലീസ് പിടികൂടി. ആലഞ്ചേരി മുതലാറ്റ് ഭാഗത്ത് നിന്നുമാണ് വാഹനങ്ങൾ പൊലീസ് പിടികൂടിയത്.ഇവിടെ നടക്കുന്ന അനധികൃത മണ്ണ് ഖനത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഏരൂർ എസ്.ഐ ശരലാലിൻ്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം മണ്ണ് മാന്തിയന്ത്രവും ടിപ്പർ ലോറിയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കിഴക്കൻ മേഖലയിൽ അനധികൃതമണ്ണെടുപ്പ് വ്യാപകമാണെന്നും ഇതിനെതിരേ നാട്ടുകാരുടെ നിരന്തര പരാതികളാണ് പൊലീസിന് ലഭിക്കുന്നതെന്നും ഇതേത്തുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും എസ്.ഐ ശരലാൽ അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Illegal soil mining: Soil excavator and lorry seized
Next Story