Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുർവേദ സ്പാ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം; അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

text_fields
bookmark_border
ആയുർവേദ സ്പാ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം; അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
cancel

തിരുവനന്തപുരം: ആയുർവേദത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ സ്പാകളും മസാജ് പാർലറുകളും അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ആവശ്യപ്പെട്ടു. യോഗ്യതയുള്ള ഡോക്ടർമാരുടെ സേവനമോ അംഗീകൃത അനുമതികളോ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഡോക്ടർമാരുടെ സേവനമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ലൈംഗിക വ്യാപാരം ഉൾപ്പെടെയുള്ള അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരന്തരം റിപ്പോർട്ടുകൾ വരുന്നുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നടപടികൾ വൈകുകയാണെന്നും അവർ വ്യക്തമാക്കി.

"നിയമങ്ങൾ യാതൊന്നും പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം സ്പാകൾ പാരമ്പര്യ വൈദ്യമായ ആയുർവേദത്തിനും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ തോതിൽ കളങ്കം വരുത്തുന്നുണ്ട്." — ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി (സംസ്ഥാന പ്രസിഡന്റ്), ഡോ. പി.കെ. ഹരിദാസ് (സംസ്ഥാന ജനറൽ സെക്രട്ടറി)

ആയുർവേദത്തിന്റെ മേൽവിലാസത്തിൽ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും, വ്യാജ സ്പാകൾക്കെതിരെ ശക്തമായ പരിശോധനയും നിയമനടപടികളും സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും അസോസിയേഷൻ നേതൃത്വം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Illegal Activities Under Guise of Ayurvedic Spas: Ayurveda Medical Association Demands Immediate Closure
Next Story