Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളാപ്പള്ളി സംരക്ഷണം അവസാനിപ്പിച്ചില്ലെങ്കിൽ തൃക്കാക്കരകൾ ആവർത്തിക്കും -വിദ്യാസാഗര്‍
text_fieldsbookmark_border
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന് കേസുകളിൽ സംരക്ഷണകവചം ഒരുക്കുന്ന എൽ.ഡി.എഫ് നിലപാടുകളോടുള്ള ശ്രീനാരായണ സമൂഹത്തിന്റെ പ്രതിഷേധമാണ് തൃക്കാക്കരയില്‍ ഉമ തോമസിന്റെ വൻ ഭൂരിപക്ഷമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് അഡ്വ. വിദ്യാസാഗര്‍. എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും കുടുംബ സ്വത്താക്കി മാറ്റിയ വെള്ളാപ്പള്ളിയുടെ ദുഷ്ചെയ്തികൾ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.
ഇതില്‍ അമർഷമുള്ള വലിയവിഭാഗം എൽ.ഡി.എഫ് അനുഭാവികൾ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയരായി നിന്നതും മറ്റ് ചിലർ എതിരെ തിരിഞ്ഞതും വോട്ടുനില പരിശോധിച്ചാൽ വ്യക്തമാകും. ഇക്കാര്യം തിരിച്ചറിയുന്നില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിലും വലിയവില കൊടുക്കേണ്ടി വരുമെന്നും വിദ്യാസാഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

