ഇടമലയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു; ഒരു ഷട്ടർ കൂടി തുറന്നു
text_fieldsകോതമംഗലം: ഇടമലയാർ ഡാമിെൻറ ജലനിരപ്പ് ഉയർന്ന് ഡാമിെൻറ സംഭരണ ശേഷിയായ 169നോട് അടുത്തതോടെ ഡാമിെൻറ ഒരു ഷട്ടർ കൂടി തുറന്നു. 168.98 ആണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ നേരെത്ത ഒരു ഷട്ടർ തുറന്നിരുന്നു. 225 ക്യുെമക്സ് ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 200ക്യുമെക്സ് ആണ് പുറത്തേക്ക് ഒഴുക്കുന്നത്.
വ്യാഴാഴ്ച ഇടമലയാർ ഡാമിെൻറ മൂന്ന് ഷട്ടറുകൾ രണ്ട് മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററും ഉയർത്തിയിരുന്നു. എന്നാൽ ഇടുക്കി ഡാമിെൻറ മുഴുവൻ ഷട്ടറുകളും തുറന്ന സാഹചര്യത്തിൽ പെരിയാറിലേക്ക് രണ്ട് ഡാമുകളിൽനിന്നും ഒരുമിച്ചെത്തുന്ന വെള്ളത്തിെൻറ ഒഴുക്ക് നിയന്ത്രിക്കാൻ വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി വകുപ്പ് ഡാമിെൻറ മൂന്ന് ഷട്ടറുകൾ ഒരുമീറ്റർ വീതം താഴ്ത്തേണ്ടതായി വന്നു.
സംഭരണശേഷി കവിഞ്ഞതോടെയാണ് ഇന്ന് അത് വീണ്ടും ഉയർത്തിയത്.
