ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; ഭാര്യയെ കാണാനില്ല
text_fieldsപ്രകാശൻ
കോഴിക്കോട്: ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഭാര്യയെ കാണാനില്ല. കാരപ്പറമ്പ് കൈരളിയിൽ പ്രകാശനെയാണ് (51) വെള്ളിയാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കെണ്ടത്തിയത്. ഭാര്യ ശ്രീജയെയാണ് (42) സംഭവ ശേഷം കണാതായതെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസം. ഇവർക്ക് മക്കളില്ല. ബന്ധുകൾ വിവരം അറിയിച്ചതിനെ തുടർന്നാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചത്. ഇൻക്വസ്റ്റിനു ശേഷം പ്രകാശെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രകാശെൻറ അസ്വാഭാവിക മരണത്തിനും ശ്രീജയെ കാണാതായതിലും പൊലീസ് കേസെടുത്തു.

