Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി
text_fieldsbookmark_border
ആലപ്പുഴ സായ് സെന്ററിന് സമീപത്തെ വേമ്പനാട്ടുകായലിൽ മുങ്ങിയ ഹൗസ്ബോട്ട്
ആലപ്പുഴ: വേമ്പനാട്ടുകായലിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ്ബോട്ട് ഭാഗികമായി മുങ്ങി. ആന്ധ്ര പ്രദേശ് സ്വദേശികളായ ദമ്പതികൾ രക്ഷപ്പെട്ടു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി കണ്ണന്റെ ഉടമസ്ഥതയിലുള്ള ‘ആര്യമോൾ’ ഹൗസ്ബോട്ടാണ് മുങ്ങിയത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പുന്നമട സായ് സെൻറിന് കിഴക്കായിരുന്നു സംഭവം. ബാംബൂ സ്റ്റിക്ക് റിസോർട്ടിൽനിന്ന് ആഡ്രസ്വദേശികളായ ദമ്പതികളുമായി കന്നിട്ട ജെട്ടിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കാഴ്ചകണ്ട് പോകുന്നതിനിടെ വെള്ളം കുറവായ പ്രദേശത്ത് എത്തിയപ്പോൾ മൺതിട്ടയിൽ ഇടിച്ച് അടിയിലൂടെ വെള്ളം കയറുകയായിരുന്നു. സമീപത്തെ സ്പീഡ് ബോട്ടിൽ കരക്കെത്തിച്ച ഇവരെയും ആലപ്പുഴയിലെ താമസസ്ഥലത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ടൂറിസം പൊലീസും സ്ഥലത്തെത്തി.
Next Story

