ഹോട്ടൽ ആക്രമണം: നാല് പേർ അറസ്റ്റിൽ
text_fieldsപ്രതികളായ സുനീർ, സിയാദ്, ഷാഹുൽ, സനൂപ്
ആലുവ: പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി വീട്ടിൽ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോൾ കൊടികുത്തിമലയിൽ താമസിക്കുന്ന കളപ്പുരക്കൽ വീട്ടിൽ ഷാഹുൽ (35), നൊച്ചിമ എൻ.എ.ഡി ചാലയിൽ വീട്ടിൽ സുനീർ (23), തൃക്കാക്കര ഞാലകം തിണ്ടിക്കൽ വീട്ടിൽ സനൂപ് (32) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കടുങ്ങല്ലൂർ കല്ലിടം പുരയിൽ മുഹമ്മദ് അൽത്താഫ് (36), മാർക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന സിയാദിന്‍റെ ഭാര്യ റൂച്ചി (41) എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 'ടർക്കിഷ് മന്തി' എന്ന ഹോട്ടലാണ് ബുധനാഴ്ച അർധരാത്രി അക്രമിക്കപ്പെട്ടത്.
ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തിൽ സംഘം ഹോട്ടലുടമയുമായി തർക്കിച്ച് പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നു. സിയാദിന്‍റെ പേരിൽ പത്തോളം കേസുകളുണ്ട്.

