Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുദിവസം പോലും ജയിലില്‍ കിടന്നില്ല, പുറത്തിറങ്ങുമ്പോൾ ഒരസുഖവും ഇല്ലല്ലോ? ടോമിന്‍ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈകോടതി

text_fields
bookmark_border
https://www.madhyamam.com/tags/tomin-thachankary
cancel

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈകോടതി.

ജയിലിൽ കിടക്കാതിരിക്കാൻ അസുഖങ്ങൾ ഉണ്ടെന്ന് പറയുകയാണെന്നും പുറത്ത് ഇറങ്ങുമ്പോൾ ഒരു അസുഖവും ഇല്ലല്ലോയെന്നും കോടതി ചോദിച്ചു. ഇങ്ങനെ ആണെങ്കിൽ ജാമ്യം റദ്ദ് ചെയ്യേണ്ടി വരും.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാള്‍ എങ്ങനെ ജോലിക്കും വിദേശത്തും പോകുമെന്നും വാദങ്ങളില്‍ കടുത്ത വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും നവംബർ 13 ന് പരിഗണിക്കാനായി മാറ്റി.

ജയിലില്‍ കിടന്നപ്പോള്‍ ഒരുപാട് രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ രോഗമൊന്നുമില്ലേയെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചോദിച്ചു. ശിക്ഷിക്കപ്പെട്ടപ്പോള്‍ തച്ചങ്കരി ചികിത്സയില്‍ ആയിരുന്നല്ലോ? പിന്നെ എങ്ങനെ വിദേശത്ത് പോകുമെന്നും ജഡ്ജി ചോദ്യമുയര്‍ത്തി.

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാള്‍ക്ക് വിദേശത്ത് ജോലിക്ക് പോകാനുള്ള ശാരീരികക്ഷമത ഉണ്ടാകില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സൗദി അറേബ്യയിലോ അമേരിക്കയിലോ പോകണമെന്ന് പറയുന്നതില്‍ അർഥമില്ല.

കോടതിയിലുള്ളവര്‍ക്ക് ബുദ്ധിയുണ്ടെന്നും ജഡ്ജി പറഞ്ഞു. ടോമിന്‍ തച്ചങ്കരിയുടെ ജയിലിലെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ചപ്പോഴും തച്ചങ്കരിയുടെ രോഗവുമായി ബന്ധപ്പെട്ട് ഹൈകോടതി വിമർശനം ഉന്നയിച്ചിരുന്നു.

ഷാര്‍ജയിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ഓപറേറ്റിങ് മാനേജരായി ജോലിയുണ്ടെന്നും ഉടന്‍ പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ ജയിലില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയതല്ലേയെന്നും കുറച്ച് കഴിയട്ടെയും ഹരജി പരിഗണിക്കുന്നതിനിടെ കോടതി അന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story