Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം ഉടൻ; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈകോടതിയുടെ നിർണായക ഉത്തരവ്

text_fields
bookmark_border
https://www.madhyamam.com/tags/micro-finance
cancel
camera_alt

വെള്ളാപ്പള്ളി നടേശൻ

കൊച്ചി: എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈകോടതിയിൽ നിന്ന് തിരിച്ചടി. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണച്ചുമതലയുള്ള എസ്.പി എസ്. ശശിധരന് നിര്‍ദേശം നല്‍കി.

പ്രോസിക്യൂഷന്‍ അനുമതി ലഭിക്കുന്നതിലെ നിയമതര്‍ക്കം മൂലമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയത്. പ്രോസിക്യൂഷന്‍ അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി, അന്വേഷണം പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് നിര്‍ണായക ഇടക്കാല ഉത്തരവ്.

ചേര്‍ത്തല സ്വദേശിയായ എം.എസ്. അനില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ നടപടി. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ കോടതിയെ സമീപിച്ചത്. നിലവില്‍ ഹൈകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ ഹൈകോടതി നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 21ഓളം കേസുകളാണ് എസ്.പി ശശിധരന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നത്.

കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016 ലാണ്, മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപറേഷൻ വഴി നൽകിയ ഗ്രാൻറ് അമിതപലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story