ആരോഗ്യപ്രവർത്തകർ രക്ഷകരായി; യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം
text_fieldsആംബുലൻസിൽ യുവതിയുടെ പ്രസവം എടുത്ത ആരോഗ്യ പ്രവർത്തകർ
മാനന്തവാടി: ഡോക്ടറുടെയും ജീവനക്കാരുടെയും സമയോചിത ഇടപെടലിൽ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. തിങ്കളാഴ്ച രാവിലെയാണ് പ്രസവ വേദനയുമായി വാളാട് പി.എച്ച്.സിയിൽ അന്തർ സംസ്ഥാനത്തൊഴിലാളിയായ സ്ത്രീ എത്തിയത്.
യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർ ആത്മ, ഉടനടി ആംബുലൻസ് വിളിക്കുകയും നഴ്സുമാരായ വീണ, മജീന ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ ഷാനു എന്നിവരോടൊപ്പം ആംബുലൻസിൽ മാനന്തവാടിക്ക് പുറപ്പെടുകയും ചെയ്തു. വഴിമധ്യേ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. തുടന്ന് യുവതിയെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഡോക്ടർ, മറ്റു ജീവനക്കാർ, ആംബുലൻസ് ഓടിച്ചിരുന്ന മുഹമ്മദലി കുന്നോത്ത് എന്നിവർക്ക് യുവതിയും ഭർത്താവും നന്ദി പറഞ്ഞു. ഇവരുടെ സേവനത്തിന് കൈയടിക്കുകയാണിപ്പോൾ നാട്.

