Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് യാത്രനിരക്ക്: മുസ്ലിം ലീഗ് പ്രക്ഷോഭത്തിനിറങ്ങുമെന്ന് പി.എം.എ. സലാം
text_fieldsbookmark_border
കോട്ടക്കല്‍: ഹജ്ജ് തീർഥാടകരുടെ യാത്രനിരക്ക് വർധിപ്പിച്ച സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. കേന്ദ്ര വ്യോമയാന, ഹജ്ജ് കമ്മിറ്റി വകുപ്പുകളാണ് നിരക്ക് വർധനക്ക് പിന്നിലെന്നും സലാം ആരോപിച്ചു.
കരിപ്പൂരിനെ തകര്‍ക്കൽ, സാമ്പത്തിക ലാഭം എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാസീനത കാണിച്ചതാണ് ഇത്തരം കടുംവെട്ട് നടക്കാന്‍ കാരണം. വിഷയത്തില്‍ മുസ്ലിം ലീഗ് പ്രക്ഷോഭത്തിനിറങ്ങുമെന്നും പി.എം.എ. സലാം പറഞ്ഞു.
Next Story

