Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെ.പി.എമ്മിലല്ലല്ലോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെ.പി.എമ്മിലല്ലല്ലോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
cancel

ഫേസ്ബുക്കിൽ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കിൽ ഗിന്നസ് പക്രുവിന്റെ മാസ് എൻട്രി. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകൾ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലിൽ അല്ലാലോ എന്ന ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിലും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.

ട്രെൻഡിനൊപ്പം എന്നാണ് കൂടുതൽ ആളുകളും കുറിച്ചത്. ചിലർ എ.എ. റഹീമിന്റെ പടവും ട്രോളായി ചേർത്തിട്ടുണ്ട്. ലുട്ടാപ്പി റഹീം നെഞ്ചു പൊട്ടിക്കരയുമെന്നാണ് കമന്റ്.

ബാഗ് പരിശോധിക്കണമെന്നും കള്ളപ്പണമായിരിക്കും അതിനുള്ളിലെന്നും ചിലർ പറഞ്ഞു. കറുത്ത കളർ മാറ്റി നീല നിറത്തിലുള്ള ട്രോളിബാഗ് ഇടണമെന്നും പറഞ്ഞവരുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയർന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കെ.പി.എം ഹോട്ടലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Guinness Pakru with trolley bag
Next Story