മരുമകളുെട കുത്തേറ്റ് അമ്മായിയമ്മ മരിച്ച സംഭവം: വീട്ടിൽ എസ്.പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ്
text_fieldsകൊല്ലപ്പെട്ട കുഞ്ഞൂഞ്ഞാമ്മ ചാക്കോ
തിരുവല്ല: കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ കുത്തേറ്റ് അമ്മായിയമ്മ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി കൊലപാതകം നടന്ന വീട്ടിലെത്തി. നിരണം കൊമ്പങ്കേരി 12ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞാമ്മ ചാക്കോ (66) മരുമകൾ ലിൻസിയുടെ കുത്തേറ്റ് തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയ രാവിലെ പത്തരയോടെയാണ് പത്തനംതിട്ട എസ്.പി കെ.ജി. സൈമണിെൻറ നേതൃത്വത്തിൽ തെളിവെടുപ്പിന് എത്തിയത്.
ലിൻസിയുടെ ഭർത്താവ് ബിജിയിൽനിന്നും അയൽവാസികളിൽനിന്നുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനം കൊലക്ക് ഇടയാക്കിയെന്നണ് നിഗമനമെന്ന് എസ്.പി പറഞ്ഞു.
മാനസിക രോഗമുള്ള ലിൻസി (24) കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവത്രെ. കുഞ്ഞൂഞ്ഞമ്മ സംഭവസ്ഥലത്ത് െവച്ച് തന്നെ കൊല്ലപ്പെട്ടു. പുളിക്കീഴ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ലിൻസിയെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരുവല്ല കോടതിയിൽ ഹാജരാക്കും.

