കരിപ്പൂരിൽ 59 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 59 ലക്ഷത്തിെൻറ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് നാല് യാത്രക്കാരിൽനിന്നായി 1134 ഗ്രാം സ്വർണം കണ്ടെത്തിയത്. കാസർകോട് സ്വദേശികളായ ഹംസ കല്ലങ്ങോൽ, ഷനീദ് െചമ്പിരിക്ക, മുഹമ്മദ് ഷഫി, മുഹമ്മദ് സിറാജുദ്ദീൻ എന്നിവരിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.
നാലുപേരും ബുധനാഴ്ച പുലർച്ച ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
സ്വർണ കോയിനുകൾ ബാഗേജിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, െഎസക് വർഗീസ്, ഗഗൻദീപ്, ഇൻസ്പെക്ടർമാരായ പ്രമോദ്, പ്രേംപ്രകാശ്, റഹീസ്, ചേതൻ ഗുപ്ത, െക.കെ. പ്രിയ, സന്ദീപ് ബിസ്ല, ഹവിൽദാർമാരായ രവീന്ദ്രൻ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

