കരിപ്പൂർ: കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 53 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് കോഴിക്കോട് കാക്കൂർ സ്വദേശി നൗഷീറിൽ (38) നിന്ന് 1.07 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടിയത്.
സ്വർണം കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ എത്തിയത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ രഞ്ജി വില്യംസ്, ഗഗൻദീപ് രാജ്, ഇൻസ്പെക്ടർമാരായ സുമിത് നെഹ്റ, എ. വേലൂരി നായിക്, കെ. രാജീവ്, സുമൻ ഗോദ്ര, വി.സി. മിനിമോൾ, ഹവിൽദാർ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

