Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനത്തിൻെറ സീറ്റിനടിയിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 1,147 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്.
ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിൻെറ സീറ്റിനടിയിൽ നിന്നാണ് സ്വർണം ലഭിച്ചത്. പ്ലാസ്റ്റിക് പൗച്ചിനുള്ളിലാക്കി സീറ്റിനടിയിലെ ലൈഫ് ജാക്കറ്റ് കിറ്റിനകത്താണ് ഒളിപ്പിച്ചത്. പിന്നീട് ശുചീകരണ തൊഴിലാളിയെ ഉപയോഗിച്ച് പുറത്തുകടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
എയർ കസ്റ്റംസ് തുടരന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജോ. കമീഷണർ വൈേഗഷ് സിങ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, എം. ഉമാദേവി, ഗഗൻദീപ് രാജ്, ഇൻസ്പെക്ടർമാരായ അരവിന്ദ് ഗൂലിയ, െഹഡ് ഹവിൽദാർ പി. മനോഹരൻ, കെ.സി. മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം കണ്ടെടുത്തത്.
Next Story

