Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വലയിൽ കുരുങ്ങിയത് കൂറ്റൻ തിമിംഗലം; വല മുറിച്ച് രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ
text_fieldsbookmark_border
Representational Image
ഓച്ചിറ: ആലപ്പാട് അഴീക്കൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൻ്റെ വലയിൽ തിമിംഗലം കുടുങ്ങി. ആലപ്പാട് തെക്ക് പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് തിമിംഗലം വലയിൽ അകപ്പട്ടത്. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
അഴീക്കലിൽ നിന്ന് പോയ ഓംകാരം വള്ളത്തിൻ്റെ വലയിലാണ് തിമിംഗലം അകപ്പെട്ടത്. തിമിംഗലം കുടുങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ പരിഭ്രാന്തിയിലായി. തിമിംഗലം വള്ളം മറിക്കുമോയെന്നായിരുന്നു ഭയം. തുടർന്ന് വല മുറിച്ച് തിമിംഗലത്തിന് രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു.
വള്ളത്തിൽ 40 തൊഴിലാളികൾ ഉണ്ടായിരുന്നു. തിമിംഗലം രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് ഇവർ പറഞ്ഞു. വല നഷ്ടപ്പെട്ടതിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
Next Story

