Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവം; ജി.സി.ഡി.എക്ക് ക്ലീൻചിറ്റ്

text_fields
bookmark_border
വീഴ്ച സംഭവിച്ചത് മൃദം​ഗവിഷനെന്ന് കുറ്റപത്രം
uma thomas
cancel
camera_alt

ഉമ തോമസ്

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിന് സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.ഡി.ഡി.എ)ക്ക് ക്ലീൻ ചിറ്റ്. ജി.സി.ഡി.എക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നൃത്തപരിപാടിയുടെ സംഘാടകരായ മൃദം​ഗവിഷൻ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദം​ഗവിഷന് ​ഗുരുതരമായ വീഴ്ച സംഭവിച്ചതായും പൊലീസ് പറയുന്നു. കുറ്റപത്രം ഉടൻ സമർപ്പിക്കും.

ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെയുള്ള മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യം ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാണെന്ന വാർത്തകൾ വന്നിരുന്നു. ട​ർ​ഫ്​ ഒ​ഴി​വാ​ക്കി​യു​ള്ള പ​രി​പാ​ടി ആ​യ​തി​നാ​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ചെ​യ​ർ​മാ​ൻ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കി​യ​ത്.

കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് മാ​ത്ര​മേ സ്റ്റേ​ഡി​യം ന​ൽ​കാ​വൂ എ​ന്ന് നി​യ​മ​ത്തി​ലി​ല്ലെ​ന്നും ഇ​തി​നെ മ​റി​ക​ട​ക്കേ​ണ്ട​താ​ണെ​ങ്കി​ൽ അ​തി​നാ​ണ് ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മു​ള്ള​തെ​ന്നും ച​ന്ദ്ര​ൻ​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​തു​മാ​ത്രം ന​ട​ത്താ​ന​ല്ല ത​ങ്ങ​ളെ​ന്നും ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡിസംബർ 29നാണ് വി.ഐ.പി​ ​ഗ്യാലറിയിൽനിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റത്. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗ വിഷന്‍റെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്തപരിപാടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GCDA gets clean chit in Uma Thomas MLA injury incident
Next Story