Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി-20 ഉച്ചകോടി: മാതാ അമൃതാനന്ദമയി സിവിൽ സൊസൈറ്റി സെക്ടർ ചെയർ

text_fields
bookmark_border
ജി-20 ഉച്ചകോടി: മാതാ അമൃതാനന്ദമയി സിവിൽ സൊസൈറ്റി സെക്ടർ ചെയർ
cancel

കൊല്ലം: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി അമൃതാനന്ദമയിയെ കേന്ദ്ര സർക്കാർ നിയമിച്ചു.

ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഫോറമാണ് ജി-20. സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള വേദിയാണ് സി-20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ.

2023 സെപ്റ്റംബർ ഒമ്പത്​ മുതൽ 10 വരെയാണ് ഉച്ചകോടി. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീഎം, ഇൻഫോസിസ് ഫൗണ്ടേഷൻ സുധാ മൂർത്തി, രാംഭൗ മൽഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും ഇതിൽ അംഗങ്ങളാണ്. ലോകം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിശപ്പ്, സംഘർഷങ്ങൾ, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന്​ ആത്മാർഥമായി പരിശ്രമിക്കണമെന്ന്​ പ്രഥമ ഓൺലൈൻ യോഗത്തിൽ അമൃതാനന്ദമയി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - G-20 Summit: Mata Amritanandamayi Civil Society Sector Chair
Next Story