Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

text_fields
bookmark_border
fiber boat accident
cancel

വൈപ്പിൻ: മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. ഏഴുപേരുണ്ടായിരുന്ന വള്ളത്തിലെ മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്.

മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയൻ (54), ആലപ്പുഴ സ്വദേശി ആനന്ദൻ (52) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് വിവരം. കടലിലുണ്ടായിരുന്ന ‘സമൃദ്ധി’ എന്ന ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. ഈ ബോട്ടിലെ മൂന്ന് തൊഴിലാളികളെ രാത്രി എട്ടോടെ അതുവഴി എത്തിയ സെൻറ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.

തുടർന്ന് രക്ഷ‍ാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഈ മൂന്ന് തൊഴിലാളികളെയും ഇവരുടെ നേതൃത്വത്തിൽ രക്ഷ‍പ്പെടുത്തി. ഇവർ സംഭവം പുറംലോകത്തെ അറിയിച്ചതോടെ വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്. കോസ്റ്റ് ഗാർഡ് കപ്പൽ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four fishermen missing after a fiber boat sank in Munambam
Next Story