Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
MDMA
cancel
camera_alt

എം.ഡി.എം.എയുമായി പിടിയിലായവർ

കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടിൽ എം.ഡി.എം.എയുമായി നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ പുത്തൂർ സ്വദേശി അഷ്കർ (40), ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ (26), കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് (35), കടയ്ക്കാവൂർ മണനാക്ക് സ്വദേശിനി സീന (26) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എയും പിടികൂടി.

ഇതിൽ ഒന്നാം പ്രതിയായ അഷ്കർ ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയുമായി വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. രാവിലെ 11 മണിക്ക് ഇവർ വാടകയ്ക്ക് താമസിക്കുന്ന ആക്കുളം നിഷിന് സമീപത്തെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയിൽ ഏകദേശം പത്തുലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി കടത്താൻ ഉപയോഗിച്ച ഇന്നവോ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഷ്കർ സ്ഥിരമായി ലഹരി കടത്തി കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് പല തവണ ഇയാൾക്കായി പൊലീസും എക്സൈസും തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

അറസ്റ്റിലായ മറ്റു പ്രതികൾക്കും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ട്. ഗർഭിണിയായ യുവതിയുമായെത്തിയാണ് അഷ്കർ വീട് വാടകയ്ക്കെടുത്തത്. അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four arrested with MDMA
Next Story